
ചിലപ്പോഴൊക്കെ മരുന്നുകളും മറ്റ് വസ്തുക്കളുമൊക്കെ അബദ്ധത്തിലോ, അശ്രദ്ധ മൂലമോ നമുക്ക് മാറിപ്പോകാറുണ്ട്. എന്നാല്‍ ആ അശ്രദ്ധ ചില സമയങ്ങളില്‍ വലിയ അപകടത്തിന് കാരണമാകും. അങ്ങനെ ഒരു വിഡിയോ ആണ് കണ്ടന്റ് ക്രിയേറ്ററായ ജെനിഫര്‍ എവര്സോള് എന്ന യുവതി പങ്കുവച്ചിരിക്കുന്നത്.
കണ്ണിലൊഴിയ്ക്കുന്ന തുള്ളി മരുന്ന് ആണെന്ന് കരുതി അബദ്ധത്തില്‍ സൂപ്പര്‍ ഗ്ലൂ കണ്ണില്‍ ഒഴിച്ച തന്റെ അനുഭവമാണ് യുവതി വിഡിയോയിലൂടെ വ്യക്തമാക്കിയത്. ' സൂപ്പര്‍ ഗ്ലൂ കണ്ണില്‍ ഒഴിച്ചതിന് പിന്നാലെ കണ്പീലികള് തമ്മില്‍ ഒട്ടിപ്പിടിച്ചു. കണ്ണിലൊഴിയ്ക്കുന്ന മരുന്നും സൂപ്പര്‍ ഗ്ലൂവിന്റെ, ബോട്ടിലും ഒരേ സ്ഥലത്താണ് വച്ചത്. അബദ്ധത്തില്‍ ഇത് രണ്ടും മാറി കണ്ണിലൊഴിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇഡിയറ്റ് അവാര്‍ഡ് എനിക്ക് ലഭിക്കും എന്നു യുവതി പറഞ്ഞു'.
സൂപ്പര്‍ ഗ്ലൂ കണ്ണില്‍ വീണ ശേഷം നല്ല നീറ്റല്‍ ഉണ്ടായിരുന്നെന്നും, വളരെ അസ്വസ്ഥത തോന്നിയെന്നും യുവതി പറഞ്ഞു. ജെനിഫറിന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങളില്ല. തനിക്കുണ്ടായ അനുഭവം പങ്കിട്ടതിനു കാരണം ഇനി ആര്‍ക്കും ഇത്തരത്തില്‍ ഒരു അബദ്ധം ഉണ്ടാകരുതെന്ന് ഓര്‍മിപ്പിക്കാനാണ് എന്ന് യുവതി പറഞ്ഞു. ജെനിഫറിന്റെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.






