പാരീസ്: ഡയമണ്ട് ലീഗില്‍ വെങ്കല മെഡല്‍നേട്ടവുമായി മലയാളിതാരം. പാരീസില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ ലോംഗ്ജംപില് മലയാളിതാരം മുരളീശ്രീങ്കര് വെങ്കലം നേടിയാണ് ചരിത്രമെഴുതിയത്. ജംപ് ഇനങ്ങളില്‍ ഒരാള്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്നത് ഇതാദ്യമാണ്.
മത്സരത്തില്‍ 8.09 മീറ്റര്‍ ചാടിയാണ് ഇന്ത്യന്‍ താരം മെഡല്‍നേട്ടം നടത്തിയത്. ഒളിമ്പിക് ചാംപ്യന്‍ ഗ്രീസിന്റെ മില്റ്റിയാദിസ് ടെന്ടോഗ്ളുവാണ് സ്വര്‍ണ്ണം നേടിയത്. 8.13 മീറ്റര്‍ ചാടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 8.11 മീറ്റര്‍ ചാടിയ സ്വിറ്റ്സര്‍ലന്റിന്റെ സൈമണ്‍ എഹാമ്മര്‍ വെള്ളി നേടി. 2022 ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ നേട്ടക്കാരനാണ് സിമോണ്‍ എഹാമ്മര്‍.
ഡയമണ്ട് ലീഗില്‍ രണ്ടാം തവണയാണ് മുരളീ ശ്രീശങ്കര്‍ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊണാക്കോയില്‍ നടന്ന പതിപ്പില്‍ 7.94 മീറ്റര്‍ ചാടി ആറാമത് എത്താനേ കഴിഞ്ഞിരുന്നുള്ളൂ. അതേസമയം മുരളീശ്രീശങ്കറിന്റെ ഏറ്റവും മികച്ച ദൂരം കഴിഞ്ഞ വര്‍ഷം ചാടിയ 8.36 മീറ്ററാണ്. തുടര്‍ച്ചയായി മൂന്ന് സ്വര്‍ണ്ണനേട്ടം നടത്തിക്കൊണ്ടായിരുന്നു മുരളി പാരീസില്‍ മത്സരിക്കാനെത്തിയത്.

Comments