
അരിക്കൊമ്പന്റെ സുരക്ഷയ്ക്ക് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രം. കര്‍ണാടകയില്‍ താമസിക്കുന്ന ഒരു ഭക്തയാണ് അരികൊമ്പനായി വഴിപാട് നേര്‍ന്നത്. അതിനിടെ റേഡിയോ കോളര്‍ സിഗ്നലുകള്‍ ഇന്നലെ രാത്രി അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായാണ് വ്യക്തമാകുന്നത്.
തമിഴ്നാട് വനംവകുപ്പിന് റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പന് കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അപ്പര്‍ കോതയാര്‍ ഡാം സൈറ്റില്‍ നിന്നും 6 കിലോമീറ്റര്‍ മാറി ആനയുണ്ടെന്ന് സിഗ്നലുകള്‍ ലഭ്യമായി.
മുന്‍പ് തമിഴ്നാട് വനംവകുപ്പ് മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.






