
ഇന്ത്യയില്‍ പ്രീമിയം കാറുകളില്‍ ഏറ്റവും ഫാന്‍ ബേസുളള ഒരു ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ രണ്ടാം തലമുറ M2 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 98 ലക്ഷം രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്ന ഒറ്റ വേരിയന്റ് മാത്രമേ ലഭിക്കുന്നുളളു. CBU റൂട്ട് വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നത് കൊണ്ട് വാഹനം പരിമിതമായ എണ്ണത്തില്‍ മാത്രമേ ലഭ്യമാകു. ഇപ്പോള്‍ കുറച്ച് മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും കസ്റ്റമേഴ്സിന്റെ താല്‍പ്പര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുളള ഓഫറും കമ്പനി നല്‍കുന്നുണ്ട്. എല്ലാ പ്രീമിയം കാറുകളും നല്കുന്ന ഓഫറാണ് കസ്റ്റമൈസേഷന്.
ബിഎംഡബ്ല്യു M3, M4 എന്നീ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന 3.0-ലിറ്റര്‍ സ്ട്രെയിറ്റ് സിക്സ് എഞ്ചിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 460 ps മാക്സിമം പവറും 550 nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ബിഎംഡബ്ല്യു അവകാശപ്പെടുന്നത് പുതിയ M2 ന് 0-100kph എത്താന്‍ വെറും 4.1 സെക്കന്‍ഡ് മതിയാകുമെന്നും 250kph ആണ് വാഹനത്തിന്റെ പരമാവധി വേഗത എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കംഫര്‍ട്ട് ആക്സസ് സിസ്റ്റം, മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് സീറ്റുകള്‍, എം ബാഡ്ജ് സീറ്റ് ബെല്‍റ്റുകള്‍, ഉയര്‍ന്ന ബീം അസിസ്റ്റുള്ള അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഹര്മന് കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ബിഎംഡബ്ല്യു കണക്റ്റഡ് പാക്കേജ്, വയര്‍ലെസ് ചാര്‍ജിംഗ്, എം ഷാഡോലൈന്‍ ട്രിം എന്നിവയാണ് മോഡലിന്റെ ഫീച്ചറുകള്‍.
ആല്‍പൈന്‍ വൈറ്റ്, ബ്രൂക്ലിന്‍ ഗ്രേ, ബ്ലാക്ക് സഫയര്‍, ടൊറന്റോ റെഡ്, സാന്‍ഡ്വോര്‍ട്ട് ബ്ലൂ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ M2 ലഭ്യമാകും. അകത്ത്, ഉപഭോക്താക്കള്‍ക്ക് കറുപ്പ് അല്ലെങ്കില്‍ കോഗ്നാക് ഷേഡുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും, അതേസമയം ഡാഷ്ബോര്‍ഡിലെ അലുമിനിയം ഹൈലൈറ്റുകള്‍ക്കൊപ്പം ബിഎംഡബ്ല്യു എം സ്പോര്‍ട് സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. വാങ്ങുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് M2 സ്പെസിഫിക്കേഷന്‍ തിരഞ്ഞെടുക്കാന്‍ ഓപ്ഷനുകളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഇതില്‍ മാനുവല്‍ ഗിയര്‍ബോക്സ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും അത് മാത്രമല്ല, കാര്‍ബണ്‍ ഫൈബര്‍ റൂഫ്, കാര്‍ബണ്‍ ഫൈബര്‍ ബക്കറ്റ് സീറ്റുകള്‍, ഫുള്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി, ആക്ടിവ് ക്രൂയിസ് കണ്ട്രോള് എന്നിവയും ഉള്‍പ്പെടുന്നു.
ആഗോളവിപണിയില്‍ വില്‍ക്കുന്ന 2 സീരീസ് കൂപ്പെയെ അടിസ്ഥാനമാക്കിയുളള, പുതിയ ബിഎംഡബ്ല്യു M2-ന് ഒരു അഗ്രസീവ് ബോഡി കിറ്റാണ് ലഭിക്കുന്നത്, അതില്‍ സ്റ്റൈലിഷ്, ഫങ്ഷണല്‍ റിയര്‍ സ്പോയിലര്‍, ലോ-സ്ലംഗ് ജിടി-സ്റ്റൈല്‍ റിയര്‍ ഡിഫ്യൂസര്‍, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍, ഫ്രെയിംലെസ്സ് ഹോറിസോണ്ടല്‍ കിഡ്നി ഷെയ്പ് മുന്‍ഭാഗം എന്നിവയാണ് എടുത്ത് പറയാനുളളത്.






