
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന 'ഭഗവന്ത് കേസരി' ടീസര്‍ എത്തി. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്നറാണ്. വീരസിംഹ റെഡ്ഡിക്കു ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ചിത്രം കൂടി ആണ്. ബാലകൃഷ്ണ ഇന്ന് തെലുങ്കില്‍ വിപണിമൂല്യമുള്ള നായക നടനാണ്. ബാലയ്യയുടെ 108-ാം ചിത്രമാണിത്.
മാസ് ആക്ഷന്‍ പരിവേഷത്തിലാണ് ഭഗവന്ത് കേസരിയിലും നടന് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം അര്ജുന് രാംപാല്‍ വില്ലനാകുന്നു. എസ്. തമന് ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിങ് തമ്മി രാജു.
സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. 2021 ല്‍ പുറത്തെത്തിയ അഖണ്ഡയും ഈ വര്‍ഷം റിലീസ് ചെയ്ത വീര സിംഹ റെഡ്ഡിയും അടുത്തിടെ ബോക്സ്ഓഫിസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായിരുന്നു.






