തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. പ്രഭാസിനെ നായകനാക്കി ഓം റൗവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി പുരുഷ്. ജൂണ്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിനെത്തും. ഏവരും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ആദിപുരുഷ്. കാരണം ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് ആദിപുരുഷ.്
ആദിപുരുഷ് എന്ന സിനിമയില്‍ രാമനായുള്ള പ്രഭാസിന്റെ വേഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകളും വിമര്‍ശനങ്ങളും നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി കസ്തൂരി ശങ്കര്‍ പ്രഭാസിന്റെ ലുക്കിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്. ' മീശ വെച്ച ഇയാളെ കാണുമ്പോള്‍ കര്‍ണ്ണന്റെ ലുക്കാണെന്ന് കസ്തൂരി കളിയാക്കി.' 'രാംജിയെ മീശ കൊണ്ട് ചിത്രീകരിക്കുന്ന എന്തെങ്കിലും പാരമ്പര്യമുണ്ടോ? എന്തിനാണ് ആളുകളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത്? പ്രഭാസ് രാമനെപ്പോലെയല്ല കര്‍ണനെപ്പോലെയാണ് കാണപ്പെടുന്നത്', എന്നാണ് നടി കുറിച്ചത്.
പ്രഭാസിനെ കളിയാക്കി പോസ്റ്റ് ഇട്ടതിനു പിന്നാലെ കസ്തൂരിയ്ക്ക് എതിരെ പ്രഭാസ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തില്‍ എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Comments