
സന്ദീപ് മാള്‍ എന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇദ്ദേഹം കോഫി ഷോപ്പിലെത്തി സ്റ്റാര്‍ബക്ക്സ് കൗണ്ടറില്‍ ചെന്ന് ഒരു കോഫിക്ക് ഓര്‍ഡര്‍ നല്കാന് ഒരുങ്ങിയതായിരുന്നു പക്ഷേ അതിന്റെ വില കേട്ടപ്പോള്‍ അയാള്‍ തന്റെ തീരുമാനം മാറ്റുകയായിരുന്നു. ശേഷം അവിടെ ചെന്ന് ഒരു സീറ്റിലിരുന്ന് സൊമാറ്റോയില്‍ സ്റ്റാര്‍ബക്ക്സ് കോഫി ഓര്‍ഡര്‍ ചെയ്തു. നല്ലൊരു തുകയാണ് ഇതിലൂടെ യുവാവ് ലാഭിച്ചത്. സ്റ്റാര്‍ബക്ക്സിന്റെ കോഫിക്ക് സാധാരണയായി 300- 400 രൂപയാണ് വില വരുന്നത്. എന്നാല്‍, സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഓഫര്‍ തുകയൊക്കെ കഴിച്ച് യുവാവിന് കുറഞ്ഞ വിലയ്ക്ക് കോഫി ലഭിച്ചു.
സംഭവത്തെ കുറിച്ച് യുവാവിന്റെ പോസ്റ്റിങ്ങനെ, സ്റ്റാര്‍ബക്ക്സില്‍ ഇരിക്കുകയായിരുന്നു. ഒരു കോഫിക്ക് 400 രൂപ. സൊമാറ്റോയുടെ ഡീല്‍ പരിശോധിച്ചപ്പോള്‍ അതേ കോഫി 190 രൂപയ്ക്ക്. സ്റ്റാര്‍ബക്ക്സിന്റെ അഡ്രസ് നല്കി കോഫി സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തു. സൊമാറ്റോയിലെ ഡെലിവറിമാന് കോഫി എടുത്ത് സ്റ്റാര്‍ബക്ക്സില്‍ ഞാനിരിക്കുന്നിടത്ത് കൊണ്ട് തന്നു.
യുവാവിന്റെ ട്വീറ്റ് വളരെ കുറഞ്ഞ സമയം കൊണ്ടാണ് വൈറലായത്. ഡെലിവറിക്കെത്തിയ ആളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നാണ് നിരവധിപ്പേരും അന്വേഷിച്ചത്. എന്നാല്‍, ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്നും അതിനാല്‍ ഡെലിവറി ബോയ്ക്ക് പ്രത്യേകിച്ച് ഭാവവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും യുവാവ് മറുപടി നല്കി.






