
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് നേതാക്കള്‍ തമ്മില്‍ പ്രശ്നമുണ്ടായത്. സൗഗത് മിശ്ര എന്ന യുവനേതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗഗത് മിശ്ര ഇന്‍ഡോര്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റാണ്. പാര്‍ട്ടി സംഘടിപ്പിച്ചത് ഗിയാനി ജി ധാബ എന്ന സ്ഥാപനത്തിലാണ്. സൗഗത് മിശ്ര പാര്‍ട്ടിക്കിടെ ശുഭേന്ദ്ര ഗൗര്‍ എന്ന നേതാവിന്റെ അച്ഛനെക്കുറിച്ച് പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം ഒടുവില്‍ അടിയിലാണ് കലാശിച്ചത്.
സംസ്ഥാന നേതാവിനും അടി തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു. ഈ പ്രദേശത്ത് ഏറെനേരം പിന്നീട് സംഘര്‍ഷാവസ്ഥ നിലനില്ക്കുകയുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് സൗഗത് മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കള്‍ പൊതുമധ്യത്തില്‍ തല്ലുണ്ടാക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.






