
ദിവസവും ഏറെ വ്യത്യസ്തത നിറഞ്ഞ വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കൂടാതെ വിവരങ്ങള്‍ കൈമാറാനും ഇത്തരം വീഡിയോകള്‍ക്ക് കഴിയാറുണ്ട്. ലോകത്തിന്റെ ഏത് കോണിലുള്ള വിവരങ്ങളും നമ്മുക്ക് മുന്പില് കൊണ്ടെത്തിക്കുന്നില് സമൂഹ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.
@techniiverse എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉടനീളം അരി ഗോഡൗണുകളില്‍ സാധാരണായായി നോക്കിയും രുചിച്ചുമാണ് അരിയുടെ ഗുണമേന്മ പരിശോധിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള അനുഭവ പരിചയം തന്നെയാണ് ഇവരുടെ കൈമുതല്‍. ഇത് സൂചിപ്പിക്കുന്ന വീഡിയോയാണ് ഇത്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു അരി ഗോഡൗണിലേക്ക് കുറച്ച് യുവാക്കള്‍ ചുമലില്‍ അരി ചുമന്ന് കൊണ്ട് മാറ്റുന്നതാണ് ഉള്ളത്. ഇവര്‍ പോകുന്നതിന് അരികിലായി ഒരു യുവതി ഇരിക്കുകയും കത്തികൊണ്ട് ചാക്കിലേക്ക് കുത്തുകയും ചെയ്യുന്നു. അരി യുവതിയുടെ ഇടത് കൈയിലേക്ക് വീഴുന്നു. ഈ അരി വലത് കൈയിലേക്ക് മാറ്റി നിമിഷ നേരം കൊണ്ട് അരി നല്ലതാണോ മോശമാണോ എന്ന് മനസ്സിലാക്കുന്നു. മോശം ചാക്ക് അരി ചുമന്ന ആളോട് അത് തിരികെ കൊണ്ടുപോകാന്‍ യുവതി പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കൊണ്ട് വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. യുവതി ചാക്കില്‍ കുത്തുന്നത് ശ്രദ്ധിച്ചു വേണമെന്നും കുത്തൊന്നു മാറിയാല്‍ ചുമട്ടുകാരുടെ ദേഹത്തുകൊള്ളുമെന്നുമാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.
