
തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരുക്ക്. മുക്കണ്ടത്ത് താഴം റോഡില്‍ ഈച്ചിത്തറ ഭാഗത്ത് വച്ചാണ് ഇരുവര്‍ക്കും തെരുവുനായയുടെ ആക്രമണമുണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
രാവിലെ 11 മണിയോടെയാണ് സംഭവം. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ ശ്രീക്കുട്ടിക്കും കടി ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. ഇവരുടെ ഇടതുകാലിനും, വലതു കൈക്കുമാണ് കടിയേറ്റത്. ഉടന്‍ തന്നെ രണ്ടുപേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.






