
കോഴിക്കോട് : ലോറി സ്കൂട്ടറില്‍ ഇടിച്ച് പരുക്കേറ്റ തമാരശ്ശേരി കോരങ്ങാട് സ്വദേശി മരിച്ചു. ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറി അഖിലാണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇന്നലെ ഇവര്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ച് ലോറി ഇടിക്കുകയായിരുന്നു. മുടക്കല്ലൂരില് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6മണിയോടെയാണ് അഖില്‍ മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.






