
ഇന്ത്യന്‍ സ്വദേശിയായ 27കാരി ലണ്ടനില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. വെംബ്ലിയിലാണ് സംഭവം നടന്നത്. ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ തേജസ്വിനി രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. യുവതി കുത്തേറ്റ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ ബ്രസീലുകാരനടക്കമുളള മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താമസ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഈയടുത്താണ് തേജസ്വിനി ജോലി സ്ഥലത്തിന് സമീപത്തെ ഫ്ളാറ്റിലേക്ക് താമസം മാറിയത്. കൊലപാതകത്തിന് പിന്നില്‍ ഈ ഫള്ാറ്റില്‍ താമസിക്കുന്ന ബ്രസീലുകാരനാണെന്ന് തേജസ്വിനിയുടെ ബന്ധു സംശയം പ്രകടിപ്പിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.






