മനുഷ്യരായി പിറന്നവര്‍ക്കെല്ലാം എന്തെങ്കിലുമൊക്കെ കുറവുകള്‍ ഉണ്ടാകും. പൂര്‍ണ്ണ ആരോഗ്യത്തോടെ പിറന്നവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ജീവിതത്തില്‍ പലപ്പോഴും കുറവുകളെ അതിജീവിച്ച് ധൈര്യം സംഭരിക്കുമ്പോഴാണ് പല പോരായ്മകളും നമ്മുക്ക് മുന്പില് മുട്ടുകുത്തുന്നത്. ഇത്തരം സാഹചര്യങ്ങളെ കരുത്തോടെ നേരിട്ട് ജീവിത വിജയം കൈവരിച്ച നിരവധി ആളുകളെ കുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ കുറവുകളെ കാറ്റില്‍ പറത്തി ട്രാക്കിലൂടെ ഊര്‍ജ്ജസ്വലയായി ഓടുന്ന ഒരു പെണ്‍കുഞ്ഞാണ് കാണികളുടെ കൈയ്യടി ഏറ്റുവാങ്ങുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ സ്കൂള്‍ കുട്ടികളുടെ ഓട്ടമത്സരമാണ് കാണുന്നത്. മിക്കവാറും എല്ലാവരും ഏതാണ്ട് ഒരേ പ്രായക്കാര്‍. എന്നാല്‍ ഓടാനായി ഒരുങ്ങി നില്ക്കുന്നവരില് ഒരു കുട്ടിക്ക് ഒരു കാല് നഷ്ടമായിരുന്നു. ഒരു ഊന്നുവടിയുടെ സഹായത്തോടെയാണ് അവള് ഓടാന്‍ എത്തിയത്. അങ്ങനെ ഓട്ടമത്സരം ആരംഭിക്കുന്നു. എല്ലാവരും അതിവേഗം മുന്നോട്ട് കുതിക്കുമ്പോള്‍ അവള് മാത്രം ഒറ്റക്കാലിലും ഊന്നുവടിയുടെയും സഹായത്താല്‍ അതിവേഗം ഓടുകയാണ്. ഈ കാഴ് കാണുന്ന ഏതൊരാളുടെയും ഹൃദയം ഒന്ന് വേദനിച്ചു കാണും. ഒരു കാലിന്റെ സഹായത്തോടെ ആ കുഞ്ഞ് ഓടുന്ന കാഴ്ച വളരെയധികം ഹൃദയഭേദകമാണ്.
ആരോഗ്യവതികളായ മറ്റ് കുട്ടികള്‍ക്കൊപ്പം ഓടുന്നതുകൊണ്ട് തന്നെ ആ ഓട്ട മത്സരത്തില്‍ തനിക്ക് വിജയിക്കാന്‍ കഴിയില്ലെന്ന് കുട്ടിക്കും അറിയാം. എന്നാല്‍ അവള്‍ക്ക് അവരോടൊപ്പം ഓടണം. വിജയിക്കാനല്ല. മത്സരിക്കാന്‍. അതാണ് സ്പോഴ്സ് മാന്‍ സ്പിരിറ്റ് എന്ന് പറയുന്നത്. ഒടുവില്‍ എല്ലാവരും ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം ആ പെണ്‍കുട്ടിയും ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ ഗ്യാലറി ഒന്നടങ്കം കൈയടിക്കുന്നു. പലര്‍ക്കും തങ്ങളുടെ കണ്ണീരിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല എന്നുറപ്പാണ്.
@enezator എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി. നൂറ് കണക്കിനാളുകള്‍ പെണ്‍കുട്ടിയുടെ ആത്മധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തി. മത്സരത്തില്‍ അവള് പിന്നിലാക്കപ്പെട്ടെങ്കിലും ജീവിതത്തില്‍ അവള് വിജയിച്ചവളാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അവള് മികച്ചതല്ല മികച്ചവരിലെ ഏറ്റവും മികച്ചവള്‍ എന്നാണ് മറ്റ് ചിലര്‍ കമന്റില്‍ കുറിച്ചത്.

Comments