
കൊല്ലം : കായിക മന്ത്രി പങ്കെടുത്ത പരിപാടിയില്‍ എത്താതിരുന്നതിന് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പിഴയൊടുക്കാന്‍ നിര്‍ദ്ദേശം. പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ 100 രൂപ പിഴയായി അടയ്ക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. അടുത്ത സിഡിഎസ് യോഗത്തിന് മുന്‍പ് ഫൈന്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന സിഡിഎസ് ചെയര്പേഴ്സന്റെ് ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
പുനലൂർ നഗരസഭയിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പിഴയൊടുക്കാന്‍ നിര്‍ദേശം കിട്ടിയത്.സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിർദ്ദേശമെന്ന് സിഡിഎസ് ഭാരവാഹികൾ പറഞ്ഞു.
പുനലൂർ നഗരസഭ മുൻ കൗൺസിലർ, സിഡിഎസ് ചെയർപേഴ്സൺ എന്നിവരാണ് വാട്സാപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്. ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിക്കഴിഞ്ഞു.
