
ലോകത്തിലെ ഏറ്റവും വലുപ്പമേറിയ മൂത്രത്തില്‍ കല്ലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് കണ്ടെത്തിയ ഏറ്റവും വലിയ മൂത്രത്തില്‍ കല്ലാണ് ഇത്. ജൂണ്‍ ഒന്നിന നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഈ കല്ലിന് ഒരു ചെറിയ മധുരനാരങ്ങയടെ വലുപ്പമാണുള്ളത്. 62കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് ഈ മൂത്രത്തിലെ കല്ല് നീക്കിയത്. 13.372 സെന്റിമീറ്റര്‍ നീളവും 801 ഗ്രാം ഭാരവുമാണ് ഈ മൂത്രത്തിലെ കല്ലിനുള്ളത്.
സാധാരണ പുരുഷന്റെ കിഡ്നിയുടെ അഞ്ചിരട്ടി വലിപ്പമാണ് ഈ കല്ലിനുള്ളത്. 2020 മുതല്‍ കടുത്ത വയറുവേദന നേരിട്ടിരുന്ന കാനിസ്റ്റസ് എന്ന മുന്‍ സൈനികനെ അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് ഇത്രയും വലുപ്പമുള്ള കല്ല് പുറത്തെടുത്തത്. 2004ല്‍ ഇന്ത്യയില്‍ 13 സെന്റീമീറ്റര്‍ നീളമുള്ള മൂത്രത്തിലെ കല്ല് നീക്കം ചെയ്തിരുന്നു. 2008ല്‍ 620 ഗ്രാം ഭാരമുള്ള മൂത്രത്തിലെ കല്ല് പാകിസ്താനില്‍ നീക്കിയിരുന്നു. ഈ റെക്കോര്‍ഡുകളാണ് കൊളംബോയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
ഖര പദാര്‍ത്ഥങ്ങള്‍ കല്ലുകള്‍ പൊലെ വൃക്കയില്‍ അടിയുന്നതിനാണ് മൂത്രത്തിലെ കല്ലെന്ന് പറയുന്നത്. മൂത്രാശയത്തിലും മൂത്ര സഞ്ചിയിലും ഇവ രൂപപ്പെടാറുണ്ട്. ദിവസേനെ 2.8 ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നത് മൂത്രത്തിലെ കല്ലിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് മയോ ക്ലിനിക് നടത്തുന്ന നിരീക്ഷണത്തില്‍ തെളിഞ്ഞത്.






