
ജര്‍മ്മനിയിലെ ബവേറിയ പ്രദേശത്തെ നോര്ഡ്ലിംഗ് പട്ടണത്തില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും സംസ്കാരം നടത്തിയ ശവക്കുഴിയില്‍ നിന്നും കണ്ടെടുത്തത് വെങ്കല നിര്‍മ്മിതമായ വാള്. ഈ വാളിന് ഏകദേശം 3000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. ഉത്ഖനനത്തിനിടെയാണ് ഇത് കണ്ടെത്തിയത്. അഷ്ടഭുജാകൃതിയിലുള്ളതും പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ചതുമാണ് ഈ വാള്. ഇത്തരത്തിലുളള വാളുകളുടെ നിര്‍മ്മാണം ഏറെ സങ്കീര്‍ണ്ണമാണ്. ഇവയുടെ പിടി കൊത്തുപണികളോട് കൂടിയവയാണ്. വാള്
ഉപയോഗത്തിലിരുന്നതാണെന്നും വെറും അലങ്കാരം മാത്രമായിരുന്നില്ലെന്നും പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കുന്നു.
വാള് പുരുഷന്റെ മൃതദേഹത്തോട് ചേര്‍ത്ത് വച്ച നിലയിലാണ് കണ്ടെത്തിയത്. ശവക്കുഴിയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹം മറവ് ചെയ്തിട്ടുണ്ട്. ഇവര്‍ ഇക്കാലത്തെ അധികാരികളില്‍ ആരെങ്കിലുമായിരുന്നോ അതോ സൈനിക കുടുംബമായിരുന്നോ എന്നത് വ്യക്തമല്ല. പുരാവസ്തു ശാസ്ത്രജ്ഞര്‍ വാള്, ബവേറിയയില്‍ തന്നെ നിര്‍മ്മിച്ചതാണോ അതോ ഇറക്കുമതി ചെയ്തതാണോയെന്ന അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി. അഷ്ടഭുജാകൃതിയിലുള്ള വാളുകള്‍ക്ക് വെങ്കലയുഗത്തില്‍ മൂന്ന് പ്രധാന വിതരണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് തെക്കന്‍ ജര്‍മ്മനിയിലും മറ്റുള്ളവ വടക്കന്‍ ജര്‍മ്മനിയിലും ഡെന്‍മാര്‍ക്കിലുമായിരുന്നു.






