
വിവാഹ ചടങ്ങുകളെ പോലെ തന്നെ ഏറെ സുപ്രധാനമാണ് വിവാഹത്തിന് മുന്‍പുള്ള ചില പ്രത്യേക പരിപാടികള്‍. ഇന്നത്തെ കാലത്ത് ഇത്തരം പരിപാടികള്‍ വലിയ ആഘോഷമായിട്ടാണ് ആളുകള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഒരൊറ്റ ദിവസം കൊണ്ട് നടക്കുന്ന ഒന്നല്ല വിവാഹങ്ങള്‍. മറിച്ച് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിലെ ഏറ്റവും ശ്രദ്ധേയാമായ മറ്റൊരു ആഘോഷമാണ് ബാച്ചിലര്‍ പാര്‍ട്ടി. ഒറ്റയ്ക്കുള്ള ദിവസങ്ങള്‍ തീരാന്‍ പോകുന്നതിന്റെ നമിഷങ്ങള്‍ കെങ്കേമമാക്കുകയാണ് ആളുകള്‍ ഇതലിൂടെ ചെയ്യുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു യുവതി തന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ച രീതിയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
സാധാണയായി ഏറ്റവും അടുത്ത സുഹൃത്തക്കളാണ് ബാച്ചിലര്‍ പാര്‍ട്ടി ആഘോഷങ്ങളില്‍ ഉണ്ടാവുന്നത്. സുഹൃത്തുക്കളൊക്കെ ചേര്‍ന്നാണ് ഈ ദിനം അടിച്ച് പൊളിക്കുന്നത്. എന്നാല്‍ ഇവിടെ സാറ എന്ന യുവതി തന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ വൃദ്ധസദനത്തിലെ അന്തേവാസികളായ സ്ത്രീകളെ ക്ഷണിച്ച് അത് ആഘോഷമാക്കിയിരിക്കുകയാണ്. അസിസ്റ്റഡ് ലിവിങ് ഫസിലിറ്റിയായ Independence Village Waukee -ന്റെ ഡയറക്ടറാണ് സാറ. അതിനാലും കൂടിയാണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നില്‍ ആ സ്ഥാപനത്തിലെ പ്രായമായ സ്ത്രീകളെ അതില്‍ പങ്കാളികളാക്കി സാറ ആഘോഷകരമാക്കിയത്.
@magicallynews എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ലെറ്റ്സ് ഗോ, താങ്ക്യൂ ഫോര്‍ ഇന്ക്ലൂഡിങ് ദെം' എന്ന കുറിപ്പും വീഡിയോയ്ക്ക് താഴെ ശ്രദ്ധേയമാണ്. വീഡിയോയില്‍ സ്ത്രീകള്‍ ചുവടുകളുമായി നീങ്ങുന്നത് കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് സാറയുടെ ഈ നല്ല മനസ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇത്തരം ഒരു പരുപാടിയില്‍ ക്ഷണിക്കപ്പെട്ട സ്ത്രീകളുടെ സന്തോഷം മനസ്സിനെ വളരെയധികം സ്പര്‍ശിച്ചു എന്നാണ് പലരും കമന്റില്‍ കുറിച്ചത്.






