
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി പേ വിഷയയേറ്റ് യുവതി മരിച്ചു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നായ മാന്തുമ്പോള്‍ നഖം കൊണ്ടതായിരുന്നു. അഞ്ചുതെങ്ങ് അലഫോന്സ കോട്ടജില്‍ സ്റ്റെഫീന്‍ വി.പെരേര എന്ന 48കാരിയാണ് മരിച്ചത്.
ഈ മാസം ഏഴിന് പനി ബാധിച്ച സഹോദരനുമായി ആശുപത്രിയില്‍ എത്തിയ സ്റ്റെഫീന്‍ ഒമ്പതിന് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതോടെ ചികിത്സയ്ക്ക വിധേയമാക്കി. കഴിഞ്ഞ ഞായറാഴ്ച മരണമടയുകയായിരുന്നു.
പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയത്. നായ മാന്തിയ കാര്യം സ്റ്റെഫീന പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പേ വിഷബാധയേറ്റതായി സ്ഥിരീകരണമുണ്ടായത്.






