
ബ്രിജ് ഭൂഷണെതിരെ പരാതി നല്കിയ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി മൊഴി മാറ്റി പറഞ്ഞത് ഭീഷണി മൂലമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണിക്കും പെണ്‍കുട്ടിയും, കുടുംബവും വിധേയരായെന്നും, ഞങ്ങളുടെ ശേഷിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും സാക്ഷി മാലിക്ക് പറഞ്ഞു.
പോക്സോ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ബ്രിജ് ഭൂഷണ് അറസ്റ്റിലാകുമായിരുന്നു. ജൂലൈ നാലിനാണ് കേസിലെ തുടര്‍വാദം കേള്‍ക്കുക.
കൂടാതെ ബ്രിജ് ഭൂഷണെതിരായ സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തിനുള്ള മറുപടിയും സാക്ഷി മാലിക്കും ഭര്‍ത്താവ് സത്യവ്രത് കൈദാനും പറഞ്ഞു. ബിജെപി നേതാക്കളായ ബബിത ഫോഗട്ടും, തീര്‍ത്ത റാണയുമായിരുന്നു ജനുവരിയില്‍ ജന്തര്‍മന്ദറില്‍ നടന്ന ആദ്യ സമരത്തിന് പൊലീസ് അനുമതിക്കായി അപേക്ഷ നല്‍കിയത് എന്ന് സത്യവ്രത് കൈദാന്‍ പറഞ്ഞു.
