
ലോട്ടറി എടുക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ ലോട്ടറി അടിച്ചിട്ടുള്ളവര്‍ ചുരുക്കമായിരിക്കും. ഒരു തവണ എങ്കിലും ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകുമ്പോള്‍ മറുഭാഗത്ത് സ്ഥിരമായി ആ ഭാഗ്യം കൈവരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ ഇതാ ഒരു മനുഷ്യന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ച്ചയായി ലോട്ടറി എടുക്കുകയാണ്. ഇപ്പോഴിതാ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ വിജയത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇദ്ദേഹം ലോട്ടറി എടുത്തത് മുഴുവന്‍ ഒരേ നമ്പറിലുള്ള ലോട്ടറികളാണ്. കഴിഞ്ഞദിവസം നടന്ന ബോണസ് മാച്ച് 5 ഡ്രോയിംഗില്‍ ആണ് ഇദ്ദേഹത്തിന് 50,000 ഡോളര്‍ ലഭിച്ചത്. ഏകദേശം 41 ലക്ഷം ഇന്ത്യന്‍ രൂപ വരും ഇത്. എപ്പോഴെങ്കിലും താന്‍ തിരഞ്ഞെടുത്ത ഈ നമ്പര്‍ ഭാഗ്യ നമ്പര്‍ ആകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. ഒടുവില്‍ ആ ഭാഗ്യം വന്നെത്തുകയും ചെയ്തു.
മെയ് 28 -ലെ ബോണസ് മാച്ച് 5 ഡ്രോയിംഗിനായി ആറ് വരി നമ്പറുകള്‍ അടങ്ങിയ 4 ഡോളറിന്റെ ടിക്കറ്റ് ആയിരുന്നു താന്‍ വാങ്ങിയത് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. ടെമ്പിള്‍ ഹില്‍സിലെ ഐവര്സണ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന മോഡേണ്‍ ലിക്വര്സില് നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹം എടുത്ത മറ്റൊരു ലോട്ടറിക്ക് 15 ഡോളര്‍ സമ്മാനമായും ലഭിച്ചു. 1300 രൂപയോളം വരും ഇത്. സമ്മാനത്തുക ഉപയോഗിച്ച് തന്റെ കടബാധ്യതകള്‍ തീര്‍ക്കാനും ശേഷിക്കുന്ന തുക സമ്പാദ്യമായി സൂക്ഷിക്കാനുമാണ് താനാഗ്രഹിക്കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.






