
ഫാദേഴ്സ് ഡേ പ്രമാണിച്ച് മകന് ഇസഹാക്കിനൊപ്പം രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്. ‘പ്രിയ അച്ഛന്മാരെ...നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ.... ഹാപ്പി അപ്പന്മാര്സ് ഡേ ’, എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിനകത്ത് കുട്ടി സൈക്കിളും ചവിട്ടി വരുകയാണ് ചാക്കോച്ചന്. ഇസക്കുട്ടന് ചവിട്ടുന്ന സൈക്കിളിനെക്കാള്‍ ചെറിയ സൈക്കിളാണ് അപ്പന് ചവിട്ടുന്നതെന്നതാണ് രസകരമായ കാര്യം.
‘ഒരു രാജ മല്ലി വിടരുന്ന പോലെ ...’ അതാണ് ഓര്മ വരുന്നത് എന്നാണ് വീഡിയോ കണ്ട് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ചാക്കോച്ചന്: പതിയെ പോടാ.. എനിക്ക് ഈ ദേശത്തെ വഴി അറിയില്ല...’, ‘രണ്ട് പിളേളരുടെ പിറകില്‍ വരുന്നത് ഏത് കൊച്ചാണാവോ...കണ്ടിട്ട് നല്ല പരിചയം’, ‘അപ്പോ ഇതിലേതാ കുട്ടി...., ഇതില്‍ അച്ഛന് ഇല്ലല്ലോ മൂന്നും കുട്ടികളാണല്ലോ ’എന്നെല്ലാമാണ് കമന്റുകള്‍.






