
മിമിക്രി താരവും സിനിമാനടനുമായിരുന്ന കൊല്ലം സുധിയുടെ വേര്‍പാടില്‍ നിന്ന് ഇതുവരെയും ആരാധകരും സുധിയുടെ കുടുംബവും മുക്തരായിട്ടില്ല. കോഴിക്കോട് പരിപാടി കഴിഞ്ഞ് വരുകയായിരുന്ന കൊല്ലം സുധി, ബിനു അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. സുധിയെ കവര്‍ന്നെടുത്ത അപകടത്തില്‍ മറ്റുള്ള താരങ്ങള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. വേദികളിൽ നിന്ന് വേദികളിലേക്ക് എന്നും സഹയാത്രികനായി നിന്ന സുധിയുടെ അപ്രതീക്ഷിത വിയോഗം അംഗീകരിക്കാൻ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. കൊച്ചി മെഡിക്കൽ ട്രെസ്റ്റിൽ ചികിത്സയിലായിരുന്ന ബിനു കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ആശുപത്രി വിട്ടത്. ഇപ്പോഴിതാ ചെറുതായി നടന്നു തുടങ്ങിയപ്പോഴേക്കും സുധിയുടെ വീട്ടിലെത്തിയിരിക്കുകയാണ് ബിനു അടിമാലി. വീട്ടുകാരെ കണ്ട് സംസാരിച്ച ബിനു, അന്തരിച്ച നടന് കൊല്ലം സുധിയെ കുറിച്ച് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയാണ് തന്റെ ഉള്ളിലെന്ന് പറയുകയാണ്.
‘‘എനിക്ക് എന്റെ സഹോദരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആ സംഭവത്തിന് ശേഷം ശരിക്കൊന്ന് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ദു:ഖം മാത്രമാണ് മനസിലുള്ളത്. അന്നേ ദിവസം എല്ലാം കണ്ടുകൊണ്ടിരുന്നത് ഞാനാണ്. എന്റെ ഉള്ളില്‍ ആശുപത്രിയില്‍ എത്തും വരെയുള്ള സുധി ഇങ്ങനെയുണ്ട്. അതേ കുറിച്ച് ഞാന്‍ വേറെ ഒരു അവസരത്തില്‍ പറയുന്നതായിരിക്കും എന്റെ മാനസികാവസ്ഥയ്ക്ക് നല്ലത്. ഞാന്‍ വളരെ ദു:ഖത്തിലാണ്, സുധിയുടെ ഫോട്ടോയിലേക്ക് നോക്കി താങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂട്ടുകാരൊക്കെ ഒപ്പമുള്ളത് കൊണ്ട് ആശ്വാസമുണ്ട്, എന്നാലും രാത്രി കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങള്‍ കയറി വരും. ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എന്റെ ഈ സഹോദരന്റെ വിയോഗത്തില്‍, എന്റെ കുടുംബാംഗത്തിന്റെ വിയോഗമായി കണ്ട് വളരെ സങ്കടപ്പെടുന്നു. ഭാര്യയെയും മക്കളെയും ഏത് രീതിയിലാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല.
സുധിയുടെ അടുത്തൊന്ന് പോകണമെന്നുണ്ടായിരുന്നു, കാലിന്റെ ലിഗമെന്റിന്റെ പ്രശ്നം കൊണ്ട് നടക്കില്ല. പിന്നീട് ഞാനും കുടുംബവുമായി വന്നു കണ്ടോളാം. എനിക്ക് എന്റെ സഹോദരനെ കുറിച്ച് മറ്റൊന്നും പറയാനില്ല. എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് തലയിടിച്ചതിന്റെ ഇയര്‍ ബാലന്‍സിംഗിന്റെ വലിയൊരു പ്രശ്നമുണ്ട്. അത് പെട്ടെന്ന് മാറില്ല, കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ കുറച്ച് കുറവുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അത് കൂടി നില്ക്കുന്നു, കാല് ചെന്നടിച്ചിട്ടുള്ള പ്രശ്നം കാരണം, വാക്കറിന്റെ സഹായത്തോടെയാണ് നടക്കാന്‍ സാധിക്കുകയുള്ളൂ. കയ്യുടെ കുഴ പ്രശ്നമാണ്. മൊത്തത്തില്‍ വല്ലാത്ത അവസ്ഥയാണ്. അതിനിടെയ്ക്ക് മാനസിക ബുദ്ധിമുട്ട് എല്ലാമുണ്ട്. ഇത്ര ദിവസമായിട്ടും, ഇങ്ങോട്ടൊന്ന് വന്ന് എല്ലാവരെയും കണ്ടിട്ട് പോകാമെന്ന് കരുതി വന്നതാണ്. പോകുമ്പോള്‍ മഹേഷിന്റെ അടുത്തൊന്ന് കയറണം. മഹേഷ് ഞങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ട്. അവനെ ഒന്ന് കാണണം...’’ ബിനു അടിമാലി പറയുന്നു.
ശാരീരികമായും മാനസികമായും സുഖം പ്രാപിച്ചിട്ടില്ല ബിനു. വാക്കറിന്റെ സഹായത്തോടെയാണ് ബിനു നടക്കുന്നത്. ശാരീരികമായും മാനസികമായും സുഖം പ്രാപിച്ചിട്ടില്ല ബിനു. വാക്കറിന്റെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് ബിനു അടിമാലി – കൊല്ലം സുധി കോമ്പോ പ്രേക്ഷകർക്ക് മുൻപിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സംഭവിച്ച ഈ അപകടത്തിന്റെ ഞെട്ടലിലാണ് സ്റ്റാർ മാജിക്ക് താരങ്ങളെല്ലാവരും.ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് ബിനു അടിമാലി – കൊല്ലം സുധി കോമ്പോ പ്രേക്ഷകർക്ക് മുൻപിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സംഭവിച്ച ഈ അപകടത്തിന്റെ ഞെട്ടലിലാണ് സ്റ്റാർ മാജിക്ക് താരങ്ങളെല്ലാവരും.






