
കോണ്‍ഗ്രസിന്റെ പാവയാകുന്നു എന്ന് ആരോപിച്ച് സാക്ഷി മാലിക്കിനെതിരേ ബിജെപി പ്രതിനിധി കൂടിയായ ബബിതാ ഫഗോട്ട് രംഗത്ത് വന്നിതിന് പിന്നാലെ ഇരുവരും തമ്മില്‍ സാമൂഹ്യമാധ്യമത്തില്‍ വാക്പോര്.
ഗുസ്തി തലവന്‍ ബ്രിജ്ഭൂഷന് ശരണ്സിംഗിനെതിരേ ഗുസ്തി താരങ്ങള്‍ ആരോപണം ഉയര്‍ത്തി പ്രതിഷേധിച്ചപ്പോഴെല്ലാം ബബിത ബിജെപി നേതാവായിട്ട് സര്‍ക്കാരിനൊപ്പം നിന്നയാളാണെന്ന് സാക്ഷി മാലിക് ആരോപിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതോ കോണ്‍ഗ്രസിന്റെ പ്രചോദനത്തില്‍ നിന്നുണ്ടായതോ അല്ലെന്ന് വ്യക്തമാക്കി സാക്ഷിയും ഭര്‍ത്താവ് സത്യാവര്ത്തും ശനിയാഴ്ച സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ക്ക് ജന്തര്‍മന്തറില്‍ സമരം നടത്താനുള്ള പോലീസ് അനുവാദം വാങ്ങാന്‍ സഹായം ചെയ്തത് പോലും ബിജെപി നേതാക്കളായ ബബിതയും തീര്‍ത്ഥ് റാണയുമായിരുന്നെന്നും പറഞ്ഞു.
ബബിതയും റാണയും എങ്ങിനെയാണ് ഗുസ്തി താരങ്ങളെ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും ഞായറാഴ്ച ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഗുസ്തി താരങ്ങള്‍ ഇപ്പോള്‍ കുഴപ്പത്തില്‍ ചാടിയപ്പോള്‍ അവര്‍ സര്‍ക്കാരിന്റെ മടിയില്‍ കയറിയിരിക്കുകയാണെന്നും പറഞ്ഞു.
ജനുവരിയി നടന്ന മൂന്ന് ദിവസത്തെ സമരത്തില്‍ പ്രതിഷേധക്കാരായ ഗുസ്തി താരങ്ങള്‍ക്കും സര്‍ക്കാരിനും ഇടയിലെ മദ്ധ്യസ്ഥ എന്ന നിലയില്‍ ഇടപെട്ട ബബിത ഇതിന് ദീര്‍ഘമായ മറുപടിയാണ് എഴുതിയത്. താന്‍ പ്രതിഷേധത്തില്‍ ആദ്യം മുതല്‍ എതിരായിരുന്നെന്നും ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. പോലീസിന്റെ അനുമതി വാങ്ങാന്‍ താനാണ് ഇടപെട്ടതെന്ന സാക്ഷി മാലിക്കിന്റെ വാദം വ്യാജമാണെന്ന് പറഞ്ഞ ബബിത അതിനുള്ള കത്തില്‍ താന്‍ ഒപ്പിട്ടിട്ടു പോലുമില്ലെന്നും പ്രതിഷേധത്തില്‍ നിന്നും താന്‍ മാറി നില്‍ക്കുകയായിരുന്നെന്നും മറുപടി വീഡിയോയില്‍ ബബിത പറഞ്ഞു.
ആദ്യദിവസം മുതല്‍ താന്‍ പ്രതിഷേധത്തിന്റെയോ റാലിയുടേയോ ഭാഗമായിരുന്നില്ല. തനിക്ക് പ്രധാനമന്ത്രിയിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും പറഞ്ഞു. ആദ്യം മുതല്‍ താന്‍ പ്രശ്നപരിഹാരത്തിന് ആഭ്യന്തരമന്ത്രാലയത്തെയും പ്രധാനമന്ത്രിയെയും കാണണമെന്ന് ആവശ്യപ്പെട്ടിരുന്നയാളാണ്. എന്നാല്‍ ബലാത്സംഗ ആരോപണം നടത്തിയവര്‍ക്ക് കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ ഹൂഡയും പ്രിയങ്കാഗാന്ധിയുമായി പ്രശ്നം പരിഹരിക്കാനായിരുന്നു താല്‍പ്പര്യമെന്നും പറഞ്ഞു.
പാര്‍ലമെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ നിങ്ങള്‍ മെഡല്‍ ഗംഗയില്‍ എറിയാനൊരുങ്ങിയപ്പോള് തന്നെ ജനങ്ങള്‍ക്ക് നിങ്ങളെ മനസ്സിലായെന്നും അത് എത്രമാത്രം അപമാനകരമാണെന്നും പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസിന്റെ പാവയാണെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലയായി. ഇപ്പോള്‍ എന്തായിരുന്നു അതിന് പിന്നിലെന്ന് നിങ്ങള്‍ ജനങ്ങളോട് ഉത്തരം പറയേണ്ട സ്ഥിതിയാണെന്നും ബബിത പറഞ്ഞു.






