കണ്ണൂർ ജില്ലാ പഞ്ചായത്ത്അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകി . തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് കണ്ണൂരിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. അപേക്ഷയിൽ തെരുവ് നായ് അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
നിഹാലിനെ ജൂൺ 12 നു വൈകുന്നരമാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. തെരുവ് നായകൾ ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. കുട്ടിയെ അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് വീടിന്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്. നിഹാല്‍ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

Comments