
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കുന്നതു പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മുടെ തലച്ചോറിന്റെ ആരോഗ്യവും. തലച്ചോറിനെ യുവത്വമായി നിലനിര്‍ത്താന്‍ അല്ലെങ്കില്‍ പ്രായമാകുന്നതിനെ തടയുന്നതിന് സഹായിക്കുന്ന ഒരു ഭക്ഷണക്രമത്തെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറഞ്ഞതും ധാരാളം പച്ചക്കറികള്‍ അടങ്ങിയതുമായ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇസ്രയേലിലെ ബെന്‍ ഗൂരിയന് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പച്ചക്കറികളും മീനും ഹോള്‍ഗ്രെയ്നുകളും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഭാരം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിന്റെ യുവത്വവും നിലനിര്‍ത്തുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. 102 പേരിലാണ് ഗവേഷണം നടത്തിയത്. പഠനം ആരംഭിക്കുന്നതിന് മുന്‍പും 18 മാസങ്ങള്‍ക്ക് ശേഷവും ഇവരുടെ തലച്ചോറിന്റെ സ്കാനുകള്‍ എടുത്തു. ഇതിനൊപ്പം കരളിന്റെ പ്രവര്‍ത്തനം, കൊളസ്ട്രോള്‍ തോത്, ശരീര ഭാരം എന്നിവ അറിയുന്നതിനുള്ള പരിശോധനകളും നടത്തി. ഇതില്‍ നിന്നാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടര്ന്നവരുടെ തലച്ചോര്‍ കൂടുതല്‍ യുവത്വത്തോടെ ഇരിക്കുന്നതായി നിരീക്ഷിച്ചത്.
ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍ യുവത്വമുള്ളതായി തീരുന്നതായി ഗവേഷകര്‍ പറയുന്നു. തലച്ചോര്‍ കൂടുതല്‍ ചെറുപ്പമായിരുന്നവരില്‍ കരളിലെ കൊഴുപ്പ് കുറഞ്ഞതായും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെട്ടതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സംസ്കരിച്ച ഭക്ഷണം, മധുരം, മദ്യം എന്നിവ കുറച്ചുള്ള ആരോഗ്യകരമായ ജീവിതശൈലി തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനാല്‍ പരമപ്രധാനമാണെന്ന് ഗവേഷണണത്തിന് നേതൃത്വം നല്കിയ ന്യൂറോസയന്റിന്‍സ്റ്റ് ഗിഡോണ്‍ ലെവകോവ് കൂട്ടിച്ചേര്‍ത്തു. ഇലൈഫ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്






