
ഒഡീഷയിലെ നുവാപാഡ ജില്ലയില്‍ കര്‍ഷകനായ ലക്ഷ്മിനാരായണന്റെ ഫാമില്‍ നിന്ന് ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി. കഴിഞ്ഞ ദിവസം മാമ്പഴത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു പിന്നാലെയാണ് തോട്ടത്തില്‍ നിന്ന് മാമ്പഴം മോഷണം പോയത്. ഫാമില്‍ 38 ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്തത്.
തന്റെ തോട്ടത്തിലെ മാമ്പഴത്തിനു ഇത്രയും പ്രത്യേകതയും വിലയും ഉണ്ടെന്നു അറിഞ്ഞ അദ്ദേഹം വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മാമ്പഴത്തിന്റെ ചിത്രവും, പ്രത്യേകതകളും ആവേശത്തോടെ പങ്കുവെച്ചു. എന്നാല്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഫാമില്‍ നിന്ന് മാമ്പഴം മോഷണം പോയി. വിലപിടിപ്പുള്ള നാല് മാമ്പഴങ്ങളാണ് മോഷണം പോയത്.






