മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് എക്കാലത്തേയും മികച്ച നേട്ടമായ 63,588.31ലെത്തി. എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ മികച്ച പ്രകടനമാണ് സെന്‍സെക്സിന് ഗുണം ചെയ്തത്.
രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ ബിഎസ്ഇ സെന്‍സെക്സ് 146 പോയിന്റ് ഉയര്‍ന്ന് 63,473.70ലെത്തി. എന്‍എസ്ഇ നിഫ്റ്റി 37 പോയിന്റ് നേട്ടത്തില്‍ 18,853.70ലുമെത്തിയിരുന്നു. വൈകാതെ സെന്‍സെക്സ് 260.61 പോയിന്റ് ഉയര്‍ന്ന് 63,588.31ലെത്തി.
ഏഴ് മാസത്തിനു ശേഷമാണ് വിപണി ഇത്രയും ശക്തമായ ഉണര്‍വ് പ്രകടിപ്പിക്കുന്നത്. നേരത്തെ, ഡിസംബര്‍ ഒന്നിന് സെന്‍സെക്സ് 63,583.07 വരെ എത്തിയിരുന്നു. പവര്‍ ഗ്രിഡ്, അള്‍ട്ര ടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലാര്സണ് ആന്റ് ടൂബ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്, ടാറ്റ കണ്‍സര്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏറ്റവും നേട്ടമുണ്ടാക്കിയവര്‍.
അതേസമയം, ടാറ്റ് സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ മാര്‍ക്കറ്റില്‍ ടോക്യോ നേട്ടത്തിലാണ്. എന്നാല്‍ സോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നഷ്ടത്തിലാണ്. യു.എസ് വിപണിയും ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്തിരുന്നു. ബ്രെന്റ് ക്രൂഡ് വില 0.26% ഉയര്‍ന്ന് ബാരലിന് 76.09 ഡോളര്‍ ആയി. ഫോറിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് 942.62 കോടി രൂപയുടെ ഓഹരി വില്‍പ്പന നടത്തിയിരുന്നു.






