
മലപ്പുറം: തിരൂരില്‍ കുഴല്‍പണ വിതരണത്തിനെത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിരുര്‍ ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണാര്‍ക്കാട് സ്വദേശി ഷൗക്കത്തലി (43) നെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ മേലാറ്റൂരിലെ ഏജന്റിന്റെ വീട്ടില്‍ നിന്നും 40 ലക്ഷത്തിന്റെ കുഴല്‍പണം പോലീസ് കണ്ടെടുത്തു.
ഇയാളില്‍ നിന്നും മൂന്നു ലക്ഷം രൂപയുടെ 2000 ത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നാണ് മേലാറ്റൂര്‍ സ്വദേശി ഷാനിബ് ബാബുവാണ് പണം കൈമാറിയതെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതാണ് 37 ലക്ഷം രൂപ കൂടി കണ്ടെടുത്തത്.






