
ആയുഷ് യോഗ ക്ലബ്ബുകള്‍ ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് സഹായിയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പല ആളുകളും ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് കരുതി മാറ്റിവയ്ക്കുന്നവരാണ്. രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാജ്യാന്തര യോഗ ദിനം. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് ആയിരം യോഗ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. 590 വനിത യോഗ ക്ലബ്ബുകളും ആരംഭിക്കും. യോഗ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന ചില യോഗ ക്ലബ്ബുകളുടെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവയ്ക്കുന്നു. എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.






