
ഛണ്ഡീഗഡ്: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനോട് നോട്ടുനിരോധനത്തെ കുറിച്ച് ചോദിച്ചതിന്റെ പേരില്‍ ജോലി രാജിവെയ്ക്കാന്‍ ചാനല്‍ മാനേജ്മെന്റ ആവശ്യപ്പെതായി ഹരിയാനയിലെ സീ ന്യൂസ് റിപ്പോര്‍ട്ടര്‍. മധ്യമപ്രവര്‍ത്തകനായ മഹേന്ദര്‍ സിങ്ങിന്റേതാണ് പരാതി. നോട്ടുനിരോധനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു.
മാധ്യമപ്രവര്ത്താന്റെ ചോദ്യത്തിന് ഉത്തരം നലകാന്‍ കഴിയാത്ത ഖട്ടാറിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയായില്‍ നിരവധി പേര് രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് മഹേന്ദ്രയോട് ജോലി രാജി വെയ്ക്കാന്‍ ചാനല്‍ മാനേജ്മെന്റ ആവശ്യപ്പെട്ടത്.
വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം ചോദിച്ച് ചാനലിനെ സമീപിച്ചപ്പോള്‍ വിശദ്ധീകരണം ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്ന് ഡിസംബര്‍ 21ന് അടിയന്തരമായി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബോസിന്റെ ഈമെയില്‍ ആണ് പിന്നീട് ലഭിച്ചതെന്നും മഹേന്ദര്‍ പറഞ്ഞു. എന്നാല്‍ ചാനലിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയും വന്നിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു മാധ്യമപ്രവര്ത്തകന് സീ ന്യൂസില്‍ നിന്നും രാജി വെച്ചിരുന്നു. ബിജെപിക്ക് അനുകൂലമായി വാര്‍ത്ത നല്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജി.
