
പനജി: നോട്ട് നിരോധനം കുറച്ചൊന്നുമല്ല ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളെ മാത്രമല്ല വിദേശികളെയും നോട്ട് നിരോധം ബാധിച്ചുവെന്ന വേണം പറയാന്‍. തന്റെ കൈയ്യിലുണ്ടായിരുന്ന നോട്ടുകള്‍ അപ്രതീക്ഷിതമായി അസാധുവാക്കിയതറിഞ്ഞ് പൊട്ടിക്കരയുന്ന ഒരു വിദേശ വനിത. ഗോവ വിമാനത്താവളത്തിലായിരുന്നു സംഭവം.
അനുവദനായമായതില് കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകേണ്ട യുവതി ഇന്‍ഡിക്കോ വിമാന അധികൃതര്‍ക്ക് 1600 രൂപ നല്‍കേണ്ടതുണ്ട്. യുവതിയുടെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് ആയിരത്തിന്റെ രണ്ട് നോട്ടുകള്‍ മാത്രം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ സാധുവായ നോട്ടുകളോ ഇല്ല.
ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു പോയ യുവതിക്ക് പിന്നീട് മറ്റൊരാള്‍ 2000 രൂപ നല്കി യുവതി സഹായിച്ചു.






