ഗുവാഹത്തി: അസ്സമില്‍ അതിതീവ്ര മഴ. ആറ് റവന്യൂ സര്‍ക്കിളുകളിലെ 108 ഗ്രാമങ്ങള്‍ വെള്ളത്തിലായി. 45,000 പേര് ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. മൊയിരരംഗ, ബട്ടഘില ഗ്രാമങ്ങളിലെ 200 ഓളം കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. ഇവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും താത്ക്കാലിക ടെന്റുകളിലേക്കും മാറ്റാന്‍ ശ്രമം തുടരുകയാണ്.
ഏതാനും ദിവസങ്ങളായി തുടരുന്ന അതിതീവ്ര മഴയില്‍ പഗ്ലാദിയ നദിയില്‍ വെള്ളം ഉയര്‍ന്നു. ഇതോടെ അസ്സമിന്റെ താഴന്ന പ്രദേശങ്ങളും ഭൂട്ടാനിലെ ചില പ്രദേശങ്ങളും വെള്ളത്തിലാവുകയായിരുന്നു. പ്രളയ സമാനമായ സ്ഥിതിയാണ് ഇവിടെ. ഘോഗ്രപര്, തിഹു, ബര്ഭാഗ്, ദംധാമ മേഖലകളിലെ 90 ഓളം ഗ്രാമങ്ങള്‍ ദുരിതത്തിലാണ്.






