
സ്റ്റാന്റ്അപ്പ് കോമഡിയിലൂടെ വേദികള്‍ കീഴടക്കി പിന്നീട് ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഹാസ്യതാരമാണ് കപില്‍ ശര്‍മ്മ. ‘ദ കപില്‍ ശര്‍മ്മ ഷോ’ എന്ന താരത്തിന്റെ ഹാസ്യപരിപാടിക്ക് ആരാധകര്‍ ഏറെയാണ്. പല താരങ്ങളും അതില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും പങ്കെടുത്ത ശേഷമുള്ള സന്തോഷവും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതില്‍ ജഡ്ജായി മുന്‍പ് തിളങ്ങിയിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റര്‍ നവജ്യോത് സിംഗ് സിദ്ധുവായിരുന്നു. പിന്നീട് ആ സ്ഥാനത്തിലേക്ക് എത്തി പ്രേക്ഷകഹൃദയം കീഴടക്കിയത് സിനിമാതാരമായ അർച്ചന പുരൺ സിംഗാണ്. കപിലും അര്‍ച്ചനയും തമ്മിലുള്ള നല്ലൊരു കെമിസ്ട്രി ഷോയിലുടനീളം പ്രേക്ഷകര്‍ക്ക് കാണാം. എന്നാലിപ്പോള്‍ അര്‍ച്ചന ഷോയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് കപില്‍ ശര്‍മ്മ. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനോഹരമായ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്ന കപിലും അര്‍ച്ചനയും അവ ഈ സീസണിലെ അവസാനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ചിത്രങ്ങളില്‍ ഫ്ലോറൽ പ്രിന്റ് ചെയ്ത സ്യൂട്ടും, ജീൻസിനൊപ്പം വെളുത്ത ടി-ഷർട്ടും സ്റ്റൈലിഷ് റെഡ് സൺഗ്ലാസും ധരിച്ചാണ് കപിൽ തിളങ്ങിയത്. തവിട്ടുനിറവും പച്ചയും കലർന്ന തിളങ്ങുന്ന കാഷ്വൽ ജാക്കറ്റും ടി-ഷർട്ടും പാന്റുമാണ് അർച്ചന ധരിച്ചത്. ‘‘ഞങ്ങളുടെ ഷോയുടെ രാജ്ഞി @അർച്ചനപുരാൻസിംഗിനൊപ്പം ഈ സീസണിലെ അവസാന ഫോട്ടോ ഷൂട്ട്, യുഎസിൽ ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും മാം....നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു...’’ എന്നാണ് കപില്‍ ഫോട്ടോഷൂട്ടിന് ക്യാപ്ഷന്‍ നല്‍കിയത്.
ഗദർ 2 അഭിനേതാക്കൾ സണ്ണി ഡിയോളും അമിഷാ പട്ടേലും, തുടർന്ന് അനിൽ കപൂർ, ആദിത്യ റോയ് കപൂർ, ശോഭിത ധൂലിപാല എന്നിവര്‍ പങ്കെടുക്കുന്ന എപ്പിസോഡായിരിക്കും ‘ദ കപില്‍ ശര്‍മ്മ ഷോ’യുടെ അവസാന എപ്പിസോഡെന്നാണ് റിപ്പോര്‍ട്ട്. കപിൽ ശർമ്മയും സംഘവും ഒരു മാസത്തെ പര്യടനത്തിനായി യുഎസ്എയിലേക്ക് പോകാനൊരുങ്ങുന്നതിനാലാണ് ഈ ഇടവേള എന്നാണ് കേള്‍ക്കുന്നത്.






