
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നില്ക്കുന്ന ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമാണ് ശങ്കർ മഹാദേവൻ. ‘ബ്രീത്ലെസ്’ പോലെയുള്ള ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിലും ഹിന്ദിയിലും തമിഴിലും ശങ്കര്‍ മഹാദേവന് ശ്രോതാക്കള്‍ക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. മകനായ സിദ്ധാർത്ഥ് മഹാദേവനും ഒരു ഗായകനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന താരം കുടുംബത്തിനൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘ചില്ലിംഗ് വിത്ത് ഫാമിലി ഇന്‍ ലണ്ടന്‍’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.






