
ബോര്‍ഡ് തലയില്‍ കുടുങ്ങിയ കുറുക്കനെ ഒടുവില്‍ രക്ഷപ്പെടുത്തി. ഏകദേശം മൂന്നാഴ്ചയോളമാണ് തലയില്‍ അപ്രതീക്ഷിതമായി കുടുങ്ങിയ ബോര്‍ഡ് കഷണംകൊണ്ട് കുറുക്കന് കുഞ്ഞ്് നടന്നത്. ഇതുമൂലം തിന്നാനും കുടിക്കാനും ഇതിന് കഴിഞ്ഞിരുന്നില്ല. ബര്‍മിങ്ങാമിലെ അക്കോക്ക്സ് മേഖലയിലാണ് കുറുക്കനെ ഈ നിലയില്‍ കണ്ടത്. തുടര്‍ന്ന് കുറുക്കന്റെ ദുരവസ്ഥ കണ്ട് പൊതുജനങ്ങള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയാണ് ബോര്‍ഡ് കഷണം നീക്കിയത്. കടുത്ത നിര്‍ജ്ജലീകരണം, ക്ഷീണം തുടങ്ങിയവ കുറുക്കനെ അലട്ടിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവേഷന് ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ്( ആര്‍എസ്പിസിഎ) അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലവില്‍ വൈല്‍ഡ്ലൈഫ് സെന്ററിലുള്ള കുറുക്കന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അവര്‍ അറിയിച്ചു.






