
ഏറ്റവും വൃത്തികെട്ട കാര്‍ സ്വന്തമായതിന് പ്രശസ്തരായ ആളാണ് എസ്സെക്സില്‍ നിന്നുള്ള 60 -കാരിയായ സാബ് എസ്റ്റേറ്റ് ഉടമ ലിന്‍ഡി വിന്‍ഷിപ്പ്. മാനിംഗ് ട്രീയിലെ ഒരു ഫാമില്‍ താമസിക്കുകയാണ് ലിന്‍ഡിയും ഭര്‍ത്താവും.
ഒരാള്‍ക്കും ഒരു തരത്തിലും കാലെടുത്ത് വയ്ക്കാന്‍ സാധിക്കാത്ത അത്രയും വൃത്തികെട്ട അവസ്ഥയിലാണ് ഇവരുടെ കാര്‍ ഉള്ളത്. മാലിന്യം കൊണ്ടുതള്ളുന്ന ഒരു പ്രദേശം പോലെയാണ് കാറിന്റെ പിന്‍ഭാഗം. കാറിനകത്ത് പകുതി കഴിച്ച സ്നാക്ക്, സോഫ്റ്റ് ഡ്രങ്കുകളുടെയും മറ്റും ഒഴിഞ്ഞ കുപ്പികള്‍ എന്നിവയുടെ കൂമ്പാരം തന്നെയുണ്ട്.
'ദ ഗ്രേവ്യാര്ഡ്' എന്നാണ് ഇവര്‍ കാറിന് പേരു നല്‍കിയിരിക്കുന്നത്. ലിന്‍ഡിയും ഭര്‍ത്താവും എടിഎസ് യൂറോമാസ്റ്റര് ആതിഥേയത്വം വഹിക്കുന്ന ദേശീയതലത്തിലുള്ള മത്സരത്തിലും കാറും കൊണ്ട് പങ്കെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് യുകെ -യിലെ ഏറ്റവും വൃത്തികെട്ട കാര്‍ എന്ന അംഗീകാരം ഇവരുടെ കാര്‍ നേടുന്നത്. ഇത് ഏതായാലും ലിന്ഡിയെയും ഭര്‍ത്താവിനെയും സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരു നേട്ടമൊന്നും ആയിരുന്നില്ല. തങ്ങളുടെ കാറിന് അങ്ങനെയൊരു ടൈറ്റിലിന് അര്‍ഹതയുണ്ട് എന്ന് എപ്പോഴും ലിന്‍ഡിയും ഭര്‍ത്താവും കരുതിയിരുന്നു.






