
കഴിഞ്ഞ ദിവസം ഒരു മൃഗശാല സൂക്ഷിപ്പുകാരനായ ജെയ് ബ്രൂവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. മൃഗശാലയിലെ ഒരു പെരുമ്പാമ്പിന്റെ കൂട്ടില്‍ നിന്നും മുട്ടയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പാമ്പ് അദ്ദേഹത്തെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.
ജെയ് ബ്രൂവര്‍ തന്റെ മുട്ടകള്‍ക്ക് കാവല്‍ ഇരിക്കുന്ന പെരുമ്പാമ്പിന്റെ കൂട്ടില്‍ നിന്നുമാണ് മുട്ടകള്‍ എടുക്കാന്‍ ശ്രമിക്കുന്നത്. മുട്ടകള്‍ ഓരോന്നായി എടുക്കുമ്പോള്‍ പാമ്പ് പത്തി ഉയര്‍ത്തുന്നത് കാണാം. അമ്മപ്പാമ്പുകള് തന്റെ മുട്ടകള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കള്‍ ആണെന്നും അതുകൊണ്ട് തന്നെ മുട്ടകള്‍ ശേഖരിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ബ്രൂവര്‍ തന്റെ തൊപ്പി കൊണ്ട് അക്രമണത്തെ പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ട ഈ വീഡിയോ വളരെ വേഗത്തില്‍ വൈറലായി. പെരുമ്പാമ്പിന്റെ സൗന്ദര്യത്തെയും മാതൃത്വത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചത്.
Kavyasis, [25-06-2023 16:43]






