
കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിലവിൽ 28 ന് അവധി ആണ്. അതിന് പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു കാന്തപുരം മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം.
ഏക സിവിൽകോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്കാരിക വൈവിധ്യങ്ങളെ തകർക്കുന്നതാണ്. മുസ്ലീംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു.






