
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. കഴക്കൂട്ടത്താണ് സംഭവം.
ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിൽ. കിരൺ ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.






