
കോവര്‍ കഴുതയെ സിഗരറ്റ് വലിപ്പിച്ച ഉടമ അറസ്റ്റില്‍. കേദാര്‍ യാത്രയ്ക്കിടയിലാണ് ഇയാള്‍ കഴുതയെ സിഗരറ്റ് വലിപ്പിച്ചത്. ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്. രാകേഷ് റാവത്ത് എന്ന യുവാവാണ് അറസ്റ്റിലായത്.
ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാംപിലാണ് സംഭവം. ഒരാള്‍ ബലമായി കഴുതയുടെ മുഖം പിടിച്ചുവയ്ക്കുകയും മറ്റൊരാള്‍ സിഗരറ്റ് വലിപ്പിക്കുകയുമാണ് ചെയ്തത്. കഴുത തലവെട്ടിച്ച് രക്ഷപ്പെടന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൃഗങ്ങളോടുള്ള ക്രൂരത നിര്‍ത്തണമെന്നാവശ്യപ്പെട്ട് നിരവധി ആളുകള്‍ സംഭവത്തിനെതിരെ പ്രതികരിച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയയെ വിമര്‍ശിച്ച് ഭൂരിഭാഗം ആളുകളും രംഗത്തെത്തി. എന്നാല്‍ താപനില കുറഞ്ഞ സ്ഥലത്ത് രോഗബാധ തടയാന്‍ ചിലര്‍ ഈ മാര്‍ഗം സ്വീകരിക്കാറുണ്ടെന്നാണ് കുറച്ചുപോരുടെ അഭിപ്രായം. ഏപ്രില്‍ 25 നാണ് കേദാര്‍ യാത്ര തുടങ്ങിയത്. ഇതിനോടകം നിരവധി കേസുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Watch: Two Men Force Horse To Smoke Weed On Way To Kedarnath Temple.
pic.twitter.com/dnUiozkRSI— Ahmed Khabeer احمد خبیر (@AhmedKhabeer_) June 24, 2023






