
ബൈക്കപകടത്തില്‍ കന്നഡ നടന് സൂരജിന് ഗുരുതര പരിക്ക്. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പര്‍ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. പരിക്കുപറ്റിയ ഉടന്‍ തന്നെ മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ വലതുകാല്‍ മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
താരം ധ്രുവന് എന്ന പേരിലും അറിയപ്പെടുന്നു. മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
രഥം എന്ന പേരില്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യര്‍ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിരുന്നു.
കന്നഡ നിര്‍മാതാവ് എസ്.എ. ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സിനിമാ ലോകത്തെ സൂപ്പര്‍ താരമായ ശിവരാജ് കുമാറിന്റെ മാതാവ് പര്‍വതമ്മയുടെ അനന്തരവനാണ് സൂരജ്. അനൂപ് അന്തോണി സംവിധാനം ചെയ്യുന്ന ഭഗവാന് ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാര്‍ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദര്ശന് ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.






