
മാമ്പഴ സീസണ് ആയതോടെ ജ്യൂസായും മാമ്പഴപുളിശ്ശേരിയായും തുടങ്ങി മാങ്ങയുടെ വിവധ വിഭവങ്ങള്‍ കഴിക്കുക എന്നതാണ് മിക്കവരുടെയും ഹോബി. ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ അഹാന പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തരിരിക്കുന്നത്. ആര്‍ക്കും കൊതി തോന്നുന്ന രീതിയില്‍ അധികം പഴുക്കാത്ത മാങ്ങ മുറിച്ച് കഷണങ്ങളാക്കി അതിലേക്ക് ഉപ്പും മുളകുപൊടിയും വിതറി യോജിപ്പിച്ചാണ് അഹാന കഴിക്കുന്നത്. ആസ്വദിച്ച് മാമ്പഴം കഴിക്കുന്ന അഹാനയുടെ വീഡിയോ കണ്ടാല്‍ ആരുടെയും വായില്‍ വെളളമൂറും.
ഇന്നത്തെ പ്രിയപ്പെട്ട ലഘുഭക്ഷണം മാങ്ങയും ഉപ്പും മുളകുപൊടിയും നിങ്ങള്‍ക്കും ഇഷ്ടമാണോ ? എന്നും പങ്കുവെച്ച വീഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. കണ്ടാല്‍ വായില്‍ വെളളം വരാതിരിക്കില്ല. കണ്ടിട്ട് വായില്‍ കപ്പമലാടിക്കാം , പച്ച മാങ്ങയും ഇങ്ങനെ കഴിക്കണം അടിപൊളിയായിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.






