
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കലണ്ടര്‍ പ്രകാരം ബലി പെരുന്നാള്‍ അവധി ജൂണ്‍ 28 നായിരുന്നു. എന്നാല്‍ പെരുന്നാള്‍ ദിനം 29നാണെന്നും അന്നേ ദിവസം അവധി നല്‍കണമെന്നും കേരള മുസ്ലീം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. 28നാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള് ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് 29നും അവധി നല്‍കണമെന്ന ആവശ്യമുയര്‍ന്നത്.






