
ഐസിസി ലോകകപ്പിന് മൂന്ന് മാസം ബാക്കി നില്ക്കുമ്പോള് തന്നെ അഹമ്മദാബാദിലെ ഹോട്ടലുകൾ പിഴിയാന് തുടങ്ങി. കാരണം, അരലക്ഷമാണ് ഹോട്ടൽ മുറികളുടെ വാടക . സാധാരണ സാഹചര്യങ്ങളിൽ 6500 രൂപ മുതൽ 10,000 രൂപ വരെ വാടകയുള്ള മുറികൾക്കാണ് 50,000 രൂപ വരെ ഈടാക്കുന്നത്. ഇതിപ്പോള് മൂന്ന് മാസം മുൻപ് മുൻകൂട്ടി ബുക്ക് ചെയ്തിട്ട് പോലും അരലക്ഷം രൂപ ഈടാക്കുകയാണ്. മിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളിലും 60 മുതൽ 90 ശതമാനം മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞു. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്.
ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. മൂന്ന് പ്രധാന മത്സരങ്ങള്ക്കാണ് അഹമ്മദാബാദ്ന വേദി ആവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്ഉദ്ഘാടന-ഫൈനല് മത്സരങ്ങള്ക്ക് പുറമേ ഇന്ത്യ-പാക് മത്സരത്തിനും വേദിയാകുന്നത്. ഒക്ടോബർ 15ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിനാണ് കാണികൾ കൂടുതലായി എത്തുകയെന്നാണ് നിഗമനം. ഒക്ടോബർ 13 മുതൽ 16 വരെയുള്ള ബുക്കിങ്ങുകൾ ഇതിനകം പൂർത്തിയായതായി ഐടിസി നർമ്മദ ജനറൽ മാനേജർ കീനൻ മക്കെൻസി പറഞ്ഞു.







Comments