
സാധാരണക്കാരില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന മോഡല്‍ ബൈക്കായ ടിവിഎസ് XL100 ന് ഒരു വിഐപി നമ്പര്‍ നേടിയതാണ് വാഹനപ്രേമികളെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. വിഐപി നമ്പറുമായി വാഹനം നിരത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ വൈറല്‍ ആയിരുന്നു. ഇതാദ്യമായാണ് വിഐപി നമ്പര്‍പ്ലേറ്റുമായി XL100 പ്രത്യക്ഷപ്പെടുന്നത്. വെറും 53,000 രൂപ വിലയുള്ള ഈ എന്‍ട്രി ലെവല്‍ വാഹനത്തിന്റെ നമ്പരിനായി ഏതാണ്ട് 3 ലക്ഷം രൂപയോളമാണ് മുടക്കിയിരിക്കുന്നത്.
0001 നും 0010 നും ഇടയിലുള്ള സംഖ്യകള്‍ മറ്റ് പ്രത്യേക ക്രമങ്ങള്‍ കൂടാതെ വന്നാല്‍ വിഐപി നമ്പറുകളാണ്. വീഡിയോ പകര്‍ത്തിയയാളും ഇക്കാരണത്താലാണ് കൗതുകം തോന്നി ശ്രദ്ധിച്ചത്. ഒരു ബജറ്റ് മോട്ടോര്‍സൈക്കിളില്‍ ഒരിക്കലും വിഐപി നമ്പര്‍ പ്ലേറ്റ് അങ്ങനെ കാണാനാവില്ല. 0009 എന്ന വിഐപി നമ്പര്‍ പ്ലേറ്റിന്റെ വില മൂന്ന് ലക്ഷം രൂപയാണെന്നും കണ്ടെത്തി. ഈ സംഭവം പഞ്ചാബിലാണ്. രാജ്യത്തിന്റെ ഏത് കോണിലും ജനപ്രിയമായ ഇരുചക്ര വാഹനമാണ് ടിവിഎസിന്റെ XL100.






