വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും സംബന്ധിക്കുന്ന നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ വീഡിയോകളാവും ഇവയില്‍ ഭൂരിഭാഗവും. ഇത്തരം വീഡിയോകള്‍ കാഴ്ചക്കാരില്‍ വളരെയധികം കൗതുകം സൃഷ്ടിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു രസകരമായ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കടുവയെ വട്ടം കറക്കുന്ന താറാവിന്റെ തമാശ നിറഞ്ഞ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
വെറുമൊരു താറാവ് എങ്ങനെയാണ് കടുവയെ പോലൊരു വലിയ മൃഗത്തെ വട്ടം കറക്കുന്നത് എന്ന സംശയം സ്വാഭാവികമായും വരാം. അത് രസകരമായ ഈ കാഴ്ച കണ്ടാല്‍ മാത്രമേ മനസിലാകൂ. പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഒരുപാട് കൗതുകം തോന്നാവുന്നൊരു കാഴ്ചയാണിത്. ഒരു ചെറിയ ജലാശയം. അതിനകത്താണ് താറാവ്. താറാവിനെ കൂടാതെ അതിനകത്ത് ആകെ കാണാവുന്നത് കടുവയെ ആണ്. അങ്ങനെ ഒറ്റപ്പെട്ടുപോയ താറാവിനെ പിടികൂടി അകത്താക്കാനാണ് കടുവയുടെ ലക്ഷ്യം. എന്നാലോ, താറാവ് പിടികൊടുക്കാതെ കടുവയെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കുകയാണ്. കടുവ പിടിക്കാന്‍ വരുമ്പോഴേക്ക് താറാവ് വെള്ളത്തില്‍ മുങ്ങും. പിന്നെ കടുവയ്ക്കുണ്ടോ താറാവിനെ കാണാന്‍ സാധിക്കുന്നു. കടുവ വീണ്ടും താറാവിനെ തിരയും. ഇതിനിടെ വെള്ളത്തില്‍ നിന്ന് പൊങ്ങും താറാവ്. പക്ഷേ കടുവ പിടികൂടാന്‍ വരുമ്പോള്‍ വീണ്ടും മുങ്ങും. ഇതുതന്നെ പല തവണ താറാവ് ചെയ്യുന്നു. വളരെ രസകരമാണ് ഈ ബുദ്ധിപൂര്‍വ്വമുള്ള താറാവിന്റെ നീക്കം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടത്. നിരവധി പേര് ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഏത് ചെറിയ ജീവികളാണെങ്കിലും അതിജീവനത്തിന് അവര്‍ക്ക് അവരുടേതായ മാര്‍ഗങ്ങള്‍ പ്രകൃതി നല്‍കിയിട്ടുണ്ടാകുമെന്നും, കുട്ടികള്‍ക്ക് ഒരുപാടിഷ്ടപ്പെടുന്ന തരത്തിലുള്ള വീഡിയോ ആണിതെന്നുമെല്ലാം ഏവരും കമന്റില്‍ കുറിച്ചിട്ടുണ്ട്. ഇതിനിടയില്‍ താറാവിന്റെ ബുദ്ധിപരമായ നീക്കത്തിന് നിരവധി ആളുകള്‍ കൈയ്യടിക്കുകയും ചെയ്തു.

Comments