
ഓപ്പോ റെനോ സീരിസ് 10 വിപണിയിൽ ഉടൻ ലഭ്യമായി തുടങ്ങും. കമ്പനി തന്നെയാണ്ഫ്ലിപ്കാർട്ട് വഴി ഫോണിന്റെ വിപണനം രാജ്യത്ത് ആരംഭിയ്ക്കുന്നു എന്നുള്ള വാർത്ത അറിയിച്ചത്. ചൈനയിൽ മെയ് മാസത്തിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. സീരീസിലെ ഏറ്റവും ഹൈ എൻഡ് മോഡലാണ് ഓപ്പോ റീനോ 10 പ്രോ പ്ലസ്.. “Oppo Reno10 Series 5G The Portrait Expert Launching Soon”എന്ന പേരിൽ വരാനിരിക്കുന്ന സീരീസിനായി ഇ-ടെയ്ലർ ഒരു ലിസ്റ്റിംഗ് പേജ് വരെ സൃഷ്ടിച്ചിട്ടുണ്ട്.
കൂടാതെ റെനോ 10 സീരീസിന്റെ ചില സവിശേഷതകളെ കുറിച്ചും ഫ്ലിപ്പ്കാർട്ട് വെബ്പേജിൽ നല്‍കിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 64 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ പുതിയ ഫോണിെന്റ ഏറ്റവും വലിയ പ്രത്യേകതയാണ്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള ഈ സ്മാർട്ട്ഫോണിൽ 32എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയുണ്ട്. വൈഫൈ 6, 5ജി, എൻഎഫ്സി, ബ്ലൂടൂത്ത് 5.3, 4ജി ലൈറ്റ് എന്നിവയും ഈ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.
രണ്ട് നിറങ്ങിലാണ് ഇത് വരുന്നത്. ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നീ നിറങ്ങളിലാണ് ഉള്ളത്. എട്ട് ജിബി റാമിലും 256 ജിബി ഇന്റേണൽ സ്റ്റോറേജിലും സ്മാർട്ട്ഫോൺ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി ഒക്ടാ കോർ ചിപ്സെറ്റാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഏകദേശം 29,000 രൂപയായിരുന്നു ഇതിന്റെ പ്രാരംഭവില.






