
പത്തനംത്തിട്ട : പത്തനംത്തിട്ട ഇലന്തൂരില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നില്‍ക്കുകയായിരുന്നു യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉള്‍പ്പെടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമല്‍ , ഉണ്ണികൃഷ്ണന് , ഗിരിജ വിജയന് , ജലജ എന്നിവരെയാണ് തെരുവനായ കടിച്ചുപരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മലയിന്‍കീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന് ഉള്‍പ്പെടെ 8 പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളില്‍ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.






