
ടെലിവിഷന്‍ രംഗത്ത് നിറസാന്നിധ്യമായി നില്ക്കുന്ന താരമാണ് അഭിനേതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനോജ് നായര്‍. സ്വഭാവനടനെന്ന നിലയില്‍ മനോജിന്റെ ഒരുപാട് കഥാപാത്രങ്ങള്‍ കുടുംബപ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ മനോജ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുടെ ഇടപെടലില്‍ സീരിയല്‍ താരത്തിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ സാധിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മനോജ്. സീരിയല്‍ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടൻ കൊല്ലം ഷായുടെ ചികിത്സ ചിലവാണ് മമ്മൂട്ടി ഇടപ്പെട്ടതോടെ സൗജന്യമാക്കി കിട്ടിയതെന്നാണ് മനോജ് പറയുന്നത്. ‘‘നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം ഷായ്ക്ക് ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് പറ്റിയ അവസ്ഥയിലായിരുന്നില്ല ഷായുടെ കുടുംബം. തുടര്‍ന്ന് ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന ഷായുടെ കുടുംബത്തെ സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ എന്നിവരും ചേര്‍ന്ന് 25000 രൂപ വീതം നല്കി. പക്ഷേ ലക്ഷങ്ങള്‍ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ലായിരുന്നു. തുടര്‍ന്ന് സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു. താൻ പറഞ്ഞപ്പോഴാണ് സീമ വിവരം അറിഞ്ഞത്. ഉടനെ തന്നെ സീമ ഒരു 25000 രൂപ സംഘടിപ്പിച്ച് കൊല്ലം ഷായുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീടാണ് വിവരം മമ്മൂട്ടിയെ അറിയിച്ചാലോയെന്ന് ആലോചിക്കുന്നതെന്നും തുടര്‍ന്ന് ഷായുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി മമ്മൂട്ടിക്ക് മെസേജ് അയച്ചു. ആദ്യം പ്രതികരിച്ചിരുന്നില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് മമ്മൂട്ടി തന്നെ തിരികെ വിളിച്ചു. ‘മനോജ്, ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയില്‍ വിളിച്ചു പറയാം വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തു തരും..’ എന്ന് മമ്മൂട്ടി പറഞ്ഞു. തിലൂടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുങ്ങി....’’ മനോജ് പറയുന്നു.
മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തതും ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ ഭാഗ്യമാണെന്നും മനോജ് പറഞ്ഞു. സുഖമോ ദേവി എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോളാണ് കൊല്ലം ഷായ്ക്ക് നെഞ്ചുവേദന വരുന്നത്.






