
സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നനില്‍ വടിവേലുവും ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഇൻറര്‍വെല്‍ ബ്ലോക്കിനെ വലിയ തോതില്‍ ആളുകള്‍ പ്രശംസിക്കുന്നുണ്ട്. വടിവേലു, ഫഹദ് എന്നിവരുടെ പ്രകടനവും എആര്‍ റഹ്മാന്റെ സംഗീതവുമാണ് ഏറെ പ്രശംസിക്കുന്നത്. വടിവേലുവിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണെന്നും സമാനതകളില്ലാത്ത തിരിച്ചുവരവാണ് താരം നടത്തിയതെന്നും അഭിപ്രായമുണ്ട്. ചിത്രത്തില്‍ മലയാളത്തിന്റെ സംവിധായകനും നടനുമായ ലാലും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ വടിവേലുവിന്റെ ഒരു ചിത്രം പങ്കിട്ടാണ് ലാല്‍ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. ‘മാമന്നനും മന്നനും’ എന്ന ക്യാപ്ഷന്‍ നല്കിയ ചിത്രത്തില്‍ വടിവേലു തന്റെ കൈയില്‍ വരച്ചിരിക്കുന്ന ലാലിന്റെ ചിത്രം കാണിക്കുന്നുണ്ട്.






